വോട്ടെടുപ്പ് ആറു മണിക്കൂർ പിന്നിടുമ്പോൾ തിരുവനന്തപുരം ജില്ലയിൽ പോളിങ് 45 ശതമാനം കടന്നു. ജില്ലയിലെ വിവിധ ബൂത്തുകളിലായി 45.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പുരുഷ വോട്ടർമാരിൽ 48. 11 ശതമാനവും വനിതാ വോട്ടർമാരിൽ 42.75 ശതമാനവും ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഏഴു പേരും ഇതുവരെ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് പോളിംഗ് നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്.