ആറ്റിങ്ങൽ നഗരത്തിൽ നിലവിൽ 47 പേരാണ് രോഗികളായിട്ടുള്ളത്. ഇതിൽ ഹോം ഐസൊലേഷനിൽ 37 പേരും, വിവിധ ആശുപത്രികളിലായി 10 പേരുമാണ് ഉള്ളത്. നഗരസഭ ആരോഗ്യ വിഭാഗം കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ജനുവരി 1 മുതൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം. സർക്കാരിന്റെയും നഗരസഭയുടെയും കൊവിഡ് ജാഗ്രത മാനദണ്ഡങ്ങൾ കർശനമായി ജനങ്ങൾ പാലിച്ചാൽ മാത്രമെ നഗരത്തിൽ ഇനിയൊരു ചെറുത്ത് നിൽപ്പ് സാധ്യമാകു എന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പറഞ്ഞു.