കരിപ്പൂരിൽ സ്വർണവേട്ട തുടരുന്നു ; മൂന്നര കിലോ സ്വർണവുമായി 5 പേർ പിടിയിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

കരിപ്പൂരിൽ സ്വർണവേട്ട തുടരുന്നു ; മൂന്നര കിലോ സ്വർണവുമായി 5 പേർ പിടിയിൽകരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട.  അഞ്ച് യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടി. 1 കോടി 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോ 664 ഗ്രാം സ്വർണമാണ് പിടികൂടിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ്  വിമാനത്താവളം വഴി  കടത്താന്‍ ശ്രമിച്ച മൂന്നര കിലോയിലേറെ സ്വര്‍ണം പിടികൂടിയത്.    ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന  യാത്രക്കാരിൽ നിന്ന് 370 ഗ്രാം സ്വർണം പിടികൂടി. ബാഗേജിലെ പാന്റുകള്‍ക്കുള്ളില്‍ ചെറു കഷ്ണങ്ങളാക്കി സ്വര്‍ണം കടത്താനുള്ള  ശ്രമത്തിനിടെയാണ്  പിടികൂടിയത്.


മിശ്രിത രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും ശരീരത്തില്‍ ഒളിപ്പിച്ച്  സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ  ദുബായിൽ നിന്നുള്ള  സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായ  കോഴിക്കോട് സ്വദേശികളായ  സാലി, അനസ് എന്നിവരിൽ നിന്നും 707.10 ഗ്രാം, 960.8  ഗ്രാം സ്വർണം പിടിച്ചെടുത്തു. കാസർഗോഡ്  സ്വദേശിയായ അൻവർ എന്ന യാത്രക്കാനിൽ നിന്നും 601ഗ്രാമും  കടലുണ്ടി സ്വദേശി ഷിബുലാലിൽ  നിന്നും 1025 ഗ്രാം സ്വർണവുമാണ്  എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.    


തിരുവനന്തപുരം വിമാന താവളം വഴിയുള്ള സ്വർണ കടത്ത്  പ്രതികളെ പിടികൂടുകയും വ്യാപക അന്വേഷണം നടക്കുന്ന സാഹചര്യത്തിലും വിമാന താവളം കേന്ദ്രീകരിച്ചുള്ള സ്വർണ കടത്തു തുടർകഥയാവുകയാണ്. ദേഹത്തും അടിവസ്ത്രത്തിലും ഇലക്ട്രിക്ക് ഉപകാരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുമൊക്കെയാണ് സ്വർണം കടത്തുന്നത്. എയർ ഇന്റലിജിൻസ് വിഭാഗം  പരിശോധനകൾ ശക്തമാക്കിയിട്ടും  സ്വർണ കടത്ത് നിർബാധം തുടരുന്നു. Post Top Ad