ശബരിമല ദർശനം ; 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് അവസരമില്ല - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 4, വെള്ളിയാഴ്‌ച

ശബരിമല ദർശനം ; 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് അവസരമില്ല

 


വെർച്വൽ ക്യൂ  ബുക്കിങ്ങിന്റെ പുതുക്കിയ നിർദ്ദേശങ്ങൾ പ്രകാരം   50 വയസിൽ താഴെയുള്ള   സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അനുവാദമില്ല. ദർശനത്തിന് ബുക്ക് ചെയ്യാനുള്ള നിർദേശങ്ങളിലാണ് സർക്കാരിന്റെ നിലപാട് മാറ്റം വ്യക്തമാക്കുന്നത്.  ശബരിമല ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിച്ച് ബുധനാഴ്ച വൈകിട്ട് 5 മണിയോടെ പുതിയ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. 


സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതികൾ പ്രവേശനത്തിന് എത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ദർശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിന് ശേഷം ആദ്യമായാണ് 50 വയസ്സിനു താഴെയുള്ള സ്ത്രീകൾക്ക് ദർശനം അനുവദിക്കില്ലെന്ന് സർക്കാർ  ഔദ്യോഗികമായി പറയുന്നത്.   കോവിഡിനെ തുടർന്ന് 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ദർശനം അനുവദിക്കില്ലെന്നും പുതിയ നിർദേശത്തിലുണ്ട്. ഡിസംബർ മൂന്ന് മുതൽ ജനുവരി 19 വരെയുള്ള ദിവസങ്ങളിൽ 44,000 പേർക്കായിരുന്നു ദർശനത്തിന് ബുക്ക് ചെയ്യാൻ അവസരം ലഭിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad