മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വ്യാഴാഴ്ച മുതൽ ദർശനത്തിനായി ഭക്തരെ പ്രവേശിപ്പിക്കും. മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ച് ദർശനത്തിനായി ദിവസേന 5000 പേരെ പ്രവേശിപ്പിക്കും. ശബരിമല പ്രവേശനത്തിനുള്ള വെർച്ച്വൽ ബുക്കിങ് www.sabarimala online.org എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച (28/12/20) മുതൽ ആരംഭിച്ചു. ദർശനത്തിനെത്തുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ആർടിപിസിആർ/ ആർടി ലാബ്/ എക്സ്പ്രസ്സ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലയ്ക്കലിൽ കോവിഡ് പരിശോധനാ സംവിധാനം ഉണ്ടായിരിക്കില്ല.