രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. 701 രൂപയാണ് പുതിയ വില. ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപ വർധിപ്പിച്ചു ഇതോടെ 100 രൂപയാണ് ഡിസംബറിൽ കൂടിയത്. വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂട്ടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1,319 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
എണ്ണ വിപണന കമ്പനികൾ വാണിജ്യ വാതകത്തിന്റെ നിരക്ക് വർദ്ധിപ്പിച്ചതാണ് വിലവർധനവിന് കാരണമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചകളില്‍ പാചക വാതകത്തിന് പുറമെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പാചകവാതക വിലവര്‍ദ്ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.