സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 68 ശതമാനം കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 68 .01ശതമാനമാണ്. തിരുവനന്തപുരം ജില്ലയിൽ 64 .85% വോട്ട് രേഖപ്പെടുത്തി. ഉച്ചയോട് കൂടി കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിൽ നഗര- ഗ്രാമ വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. പലപ്പോഴും വോട്ടര്‍മാരുടെ ആവേശത്തിന് മുന്നില്‍ കൊവിഡ് കരുതലും സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല.