രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 70 ശതമാനം കടന്നു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 10, വ്യാഴാഴ്‌ച

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 70 ശതമാനം കടന്നു


 തദ്ദേശ തെരഞ്ഞെടുപ്പ്  രണ്ടാം  ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 70  ശതമാനം കടന്നു. കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് അഞ്ചു ജില്ലകളിലും വോട്ടിംഗ് പുരോഗമിക്കുന്നു. നിലവില്‍ വോട്ടിംഗ് ശരാശരി  72 ശതമാനമാണ്. കോട്ടയം 70.18 ശതമാനം, എറണാകുളം 72.3  ശതമാനം, തൃശൂർ 70.89 ശതമാനം, വയനാട്  75.18 ശതമാനം, പാലക്കാട് 73.34  ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.  രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിൽ  നഗര- ഗ്രാമ വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.  കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് വോട്ടിംഗ്  നടക്കുന്നത്.   വോട്ടർമാർ പോളിങ് ബൂത്തിലേക്കു പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. മാസ്‌ക് ധരിച്ചിരിക്കുകയും വേണം. തിരിച്ചറിയൽ സമയത്തു മാത്രമേ ആവശ്യമെങ്കിൽ മാസ്‌ക് മാറ്റാവൂ. ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു കയറാം.

Post Top Ad