രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റിൽ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . ഇതിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തി വച്ചു. താരം ഉൾപ്പടെ മുഴുവൻ പേർക്കും കൊവിഡ് പരിശോധന നടത്തും. രജനികാന്ത് ചെന്നൈയിലേക്ക് മടങ്ങും. നിലവിലെ സാഹചര്യത്തിൽ രജനികാന്ത് ക്വാറന്റീനിൽ പോകുമെന്നാണ് ലഭിക്കുന്ന വിവരം . ചിത്രീകരണം പൂർണമായി നിർത്തിവച്ചതായി അണിയറ പ്രവർത്തകർ പറഞ്ഞു. അദ്ദേഹത്തിന്റെ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അണ്ണാത്തെ.കൊവിഡ് സാഹചര്യത്തിൽ മുടങ്ങിയ ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു പുനരാരംഭിച്ചത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാമോജി ഫിലിം സിറ്റിയിൽ ബയോബബിൾ രീതിയിലായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം നടന്നത്.
2020, ഡിസംബർ 23, ബുധനാഴ്ച
രജനികാന്തിന്റെ അണ്ണാത്തെ സെറ്റിൽ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു