നാഷണൽ ഹെൽത്ത് മിഷന്റെ കേരളത്തിലെ 14 ജില്ലകളിലേക്ക് സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി ആകെ 1603 ഒഴിവുകളുണ്ട്. റിക്രൂട്ട്മെൻറിനായി റാങ്ക് ലിസ്റ്റ് തയാറാക്കും. കൂടുതൽ നഴ്സുമാരെ ആവശ്യമുള്ളപക്ഷം റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തും.
ബി.എസ്സി നഴ്സിങ് യോഗ്യതയുള്ള ഒരുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ള ജി.എൻ.എമ്മുകാരെയും തസ്തികയിലേക്ക് പരിഗണിക്കും. ഉദ്യോഗാർഥികളുടെ പ്രായപരിധി 1.12.2020ൽ 40 വയസ്സ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെൻറ് വിജ്ഞാപനം www.cmdkerala.netൽ ലഭ്യമാണ്. പരീക്ഷഫീസ് 325 രൂപ. ട്രാൻസാക്ഷൻ ചാർജ് കൂടി നൽകേണ്ടതുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. സെലക്ഷൻ ജില്ലതലത്തിലായതിനാൽ നിയമനം ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷ സ്വീകരിക്കൂ. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ജനുവരി 8 വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത പരീക്ഷയുടെ മെറിറ്റ്, പ്രവൃത്തി പരിചയം, ഇൻറർവ്യൂവിലെ മികവ് എന്നിവ പരിഗണിച്ചാണ് സെലക്ഷൻ നടത്തുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലു മാസത്തെ പരിശീലനം നൽകുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്നവരെ സ്റ്റാഫ് നഴ്സായി കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പരിശീലനകാലം 17,000 രൂപയും അത് കഴിഞ്ഞ് 17,000 + 1000 രൂപ (യാത്രബത്ത) ശമ്പളമായും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.cmdkerala.net