പെൺകുട്ടിയെ പിന്തുടർന്ന് മാല പൊട്ടിക്കാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 1, ചൊവ്വാഴ്ച

പെൺകുട്ടിയെ പിന്തുടർന്ന് മാല പൊട്ടിക്കാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

 


സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് മാല പൊട്ടിക്കാൻ  ശ്രമിച്ച പ്രതിയെ പിടികൂടി. പെരിങ്ങമ്മല ജവഹർ കോളനിയിൽ  അൻസിലിനെ   (20) യാണ്  പോലീസ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ താളിക്കുഴിയിൽ വച്ചായിരുന്നു കേസിനാസ്പദമായ  നടന്നത്. സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ സംഘം താളിക്കുഴിയിൽ വച്ച് മാല വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ  പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് മോഷണ സംഘം രക്ഷപ്പെട്ടു.  ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് പാങ്ങോട് പൊലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ്   പ്രതിയെ കിളിമാനൂർ പൊലീസ്  അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ  തുടരുന്നു.  പ്രതികൾക്ക് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും ഇത്തരത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി  സി.ഐ.  കെ.ബി മനോജ് കുമാർ അറിയിച്ചു.


Post Top Ad