ഒക്ടോബർ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണ തീയതി നീട്ടി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 1, ചൊവ്വാഴ്ച

ഒക്ടോബർ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണ തീയതി നീട്ടി

 


കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഒക്ടോബർ മാസത്തെ വിതരണം 05.12.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.  നവംബർ മാസത്തെ റേഷൻ വിഹിതം  05.12.2020 (ശനിയാഴ്ച) വരെ ലഭിക്കും.  ഇതോടൊപ്പം ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഡിസംബർ മാസത്തെ കിറ്റ് ക്രിസ്മസ് കിറ്റായിട്ടാണ് വിതരണം ചെയ്യുന്നത്.  പതിനൊന്ന് ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാകുക. ഇത്തവണത്തെ കിറ്റിൽ മാസ്കും ഉണ്ടായിരിക്കും. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള നവംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണം ഡിസംബർ മാസത്തിലും തുടരുന്നതാണെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. 

Post Top Ad