വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു


തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. നൂറാമത് ക്രൂചെയ്ഞ്ച് പൂർത്തിയാക്കിയതോടെ ആയിരുന്നു പ്രഖ്യാപനം. ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ്. അഞ്ച് മാസത്തിനിടയിൽ നൂറാമത്തെ കപ്പലും തീരത്ത് എത്തിയതോടെ ഒരു കോടി എട്ട് ലക്ഷം രൂപയാണ് സർക്കാരിന് ലഭിച്ചത്.അന്താരാഷ്ട്ര ചാനലിന്റെ സാമിപ്യം. കടലിന്റെ ആഴം എന്നീ ഘടകങ്ങളാണ് ഇത്രയധികം കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കാൻ കാരണമായത്.സിംഗപ്പൂരിൽ നിന്നും ഫുജൈറയിലേക്കുള്ള സ്റ്റി ലോറ്റസ് എന്ന കപ്പലാണ് വിഴിഞ്ഞത്ത് നൂറാമാനായെത്തിയത്. തുറമുഖ വകുപ്പും കസ്റ്റംസും ആരോഗ്യവകുപ്പും എമിഗ്രേഷനും ഷിപ്പിംഗ് ഏജൻസിയും ചേർന്നാണ് കപ്പലിനെ വരവേറ്റത്. 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad