ഒ.എസ്. അംബിക ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

ഒ.എസ്. അംബിക ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

 


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ    ഒ.എസ്. അംബിക അധികാരമേറ്റു. ജനതാദളിലെ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ വൈസ്  പ്രസിഡന്റായി അധികാരമേറ്റു.   ഒ.എസ്. അംബിക  കഴിഞ്ഞ പത്ത് വർഷക്കാലം മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ഒ.എസ്. അംബിക രണ്ടാം തവണയാണ്  ബ്ലോക്ക് പഞ്ചായത്ത്   പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.  വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട  ഫിറോസ് ലാൽ കഴിഞ്ഞ പത്ത് വർഷക്കാലമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ   ഏക ജനതാദൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്  അഡ്വ ഫിറോസ് ലാൽ. 13 അംഗ ഭരണസമിതിയിലെ ഏക പ്രതിപക്ഷ അംഗമായ  എ എസ് ശ്രീകണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒ.എസ്. അംബികക്കും വൈസ്  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ ഫിറോസ്  ലാലിനും ആശംസകൾ അറിയിച്ച് സംസാരിച്ചു. 

Post Top Ad