ഗുരുവായൂരിൽ നാളെ മുതൽ ഭക്തർക്ക് ദർശനാനുമതി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

ഗുരുവായൂരിൽ നാളെ മുതൽ ഭക്തർക്ക് ദർശനാനുമതി

 


ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക്  ദർശനത്തിന് അനുമതി.   കൊവിഡ് പ്രോട്ടോകോൾ പ്രകാരം  നാളെ മുതൽ ഭക്തരെ  പ്രവേശിപ്പിക്കും.  ദിവസവും വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന 3000 പേർക്കാണ് പ്രവേശനാനുമതി. കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. നാളെ മുതൽ ചോറൂണ് ഒഴികെ മറ്റെല്ലാ വഴിപാടുകളും നടത്താം. 


പാരമ്പര്യ ജീവനക്കാർ, പെൻഷൻകാർ, പൊലീസ്, പ്രാദേശിക ജീവനക്കാർ  എന്നിവർക്ക് കിഴക്കേ നടയിലെ ഇൻഫർമേഷൻ സെന്ററിൽ നിന്നും പാസ്  ലഭ്യമാക്കും. പാസില്ലാതെ ആരെയും പ്രവേശിപ്പിക്കില്ലന്നും അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു. എന്നാൽ കടകൾ  തുറന്ന് പ്രവർത്തിക്കില്ല.  വ്യാപാരികൾക്ക് കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും കടകൾ തുറന്നു പ്രവർത്തിക്കുക. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad