ഗുണ്ടാ സംഘങ്ങൾ സജീവം ; സംസ്ഥാനത്ത് മുന്നറിയിപ്പ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 27, ഞായറാഴ്‌ച

ഗുണ്ടാ സംഘങ്ങൾ സജീവം ; സംസ്ഥാനത്ത് മുന്നറിയിപ്പ്


ഗുണ്ടാ സംഘങ്ങൾ സജീവമാകുന്നു എന്ന് സംസ്ഥാനത്തിന് ഇൻറലിജൻസ് റിപ്പോർട്ട്. കോവിഡ് കാലത്തേ സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസ് ഏർപ്പെടുകയും ചെയ്തതാണ് സംസ്ഥാനത്തു ഗുണ്ടകൾ സജീവമാകാൻ കാരണമായത്. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് മണ്ണ്-മയക്കു മരുന്ന് - വട്ടിപ്പലിശ സംഘങ്ങൾ സജീവമാകുന്നത് എന്നാണ് റിപ്പോർട്ട്.ഗുണ്ടകളെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.വിവിധ ജില്ലകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തു പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയത്.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഗുണ്ടകൾ കൂട്ടത്തോടെ ജയിലുകളിൽ നിന്നും ജാമ്യവുമായി ഇറങ്ങിയപ്പോഴും ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ പ്രത്യേക നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. 

Post Top Ad