എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷ ; സിലബസ് വെട്ടിച്ചുരുക്കില്ല - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷ ; സിലബസ് വെട്ടിച്ചുരുക്കില്ല

 


എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള തീയതിയും സമയവും നിശ്ചയിച്ചതിനു പിന്നാലെ പരീക്ഷകള്‍ക്കുള്ള സിലബസിന്റെ കാര്യത്തിലും തീരുമാനമായി. എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള സിലബസ് വെട്ടിച്ചുരുക്കില്ല എന്നാണ് നിലവിലെ തീരുമാനം.  ഇതിനു  പകരം എല്ലാ ചോദ്യത്തിനും ഓപ്ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ഗ്രൂപ്പ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ ആയാസരഹിതമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  ഇത് സംബന്ധിച്ച് കരിക്കുലം കമ്മിറ്റിയുടെ  ശുപാര്‍ശ മന്ത്രിതല സമിതി പരിഗണിക്കും.  


ഇപ്പോഴത്തെ തീരുമാന പ്രകാരം  ജനുവരി മുതല്‍ സ്‌കൂളുകള്‍ തുറക്കും.  ബാച്ചുകളായി തിരിച്ചാവും ക്ലാസുകൾ നടത്തുന്നത്.  രാവിലെയും വൈകിട്ടുമായിട്ടായിരിക്കും ക്ലാസ്. ഓരോ വിഷയത്തിലേയും പ്രസക്ത ഭാഗങ്ങള്‍ എസ് സി ഇ ആര്‍ ടി വിശദമാക്കും. പ്രസക്ത ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കൊപ്പം പരീക്ഷയില്‍ മറ്റ് പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഓപ്ഷനായി നൽകുന്നതായിരിക്കും. ഓരോ വിഷയങ്ങളിലെയും  പ്രസക്തമായ പാഠഭാഗങ്ങള്‍ കൂടാതെ  എല്ലാ പാഠഭാഗങ്ങളും പഠിച്ചവര്‍ക്ക് ഓപ്‌ഷനായി ഗ്രൂപ്പ് ചോദ്യങ്ങൾ നൽകുന്നത് ഉപകാരപ്രദമാകും. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad