കോഴിക്കോട് ജില്ലയിലെ കല്ലമ്പാറ കഷായപ്പടിയിലെ ഒന്നര വയസുകാരനും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുൻപ് കുട്ടിയെ കഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രാഥമിക വിവരം ലഭിച്ചിരുന്നു.
അന്തിമ ഫലത്തിനായി നാലു ദിവസം കാത്തിരിക്കണം. ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങിയിരുന്നു. വെള്ളത്തിലൂടെയാണ് രോഗ ബാധ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ബാക്ടീരിയ എങ്ങനെ ഈ മേഖലയിൽ കടന്നു കൂടി എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.