ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ; ജനപ്രതിനിധികൾ ഇന്ന് അധികാരമേറ്റു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ; ജനപ്രതിനിധികൾ ഇന്ന് അധികാരമേറ്റു

 


തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജന പ്രതിനിധികൾ ഇന്ന്  സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.   ഗ്രാമ, ബ്ലോക്കുകളിലും  ജില്ലാ പഞ്ചായത്തിലും  മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിനും കോർപറേഷനിൽ 11.30നുമാണ് സത്യ പ്രതിജ്ഞ ചടങ്ങ് നടന്നത്.  ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തിന്  സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്  സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന  സത്യപ്രതിജ്ഞ ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ മുതിർന്ന അംഗം പതിനൊന്നാം വാർഡിൽ നിന്നും ജയിച്ച അബ്ദുൽ വാഹിദിന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന്  മറ്റു വാർഡുകളിൽ നിന്നും വിജയിച്ച രേണുക ടീച്ചർ, അനൂപ്.ബി.എസ്,  മിനി ദാസ്, ആർ.സരിത, സുരേഷ് കുമാർ. ജി, പി മുരളി, എസ് ശിവപ്രഭ,  രാഖി എസ് എച്ച്, അനീഷ് ആർ, അൻസിൽ അൻസാരി, അബ്‌ദുൾ വാഹിദ്,  ഫാത്തിമ ഷാക്കിർ,  ഷൈജ ആന്റണി, സൂസി ബിനു, ജെ  ബിജു, മനു മോൻ ആർ പി, വി ബേബി, ഷീബ ബി  എസ്, മേടയിൽ ശ്രീകുമാർ എന്നീ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുതിർന്ന അംഗം  അബ്ദുൽ വഹീദാണ് മറ്റുള്ള അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത്.   12  എൽ ഡി എഫ്  അംഗങ്ങളും 5  യു ഡി എഫ് അംഗങ്ങളും 2  ബി ജെ പി അംഗങ്ങളും ഉൾപ്പടെ 19  അംഗങ്ങളാണ്  ഇന്ന് അധികാരമേറ്റത്. 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad