പത്താം ക്ലാസ് , പ്‌ളസ് ടു പരീക്ഷകൾ ഉച്ചയ്ക്കും രാവിലെയുമായി നടത്താൻ തീരുമാനം . - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

പത്താം ക്ലാസ് , പ്‌ളസ് ടു പരീക്ഷകൾ ഉച്ചയ്ക്കും രാവിലെയുമായി നടത്താൻ തീരുമാനം .

 


വിദ്യാർത്ഥികളുടെ ആശങ്ക നിലനിൽക്കെ പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ സമയക്രമത്തിൽ തീരുമാനം. പരീക്ഷകൾ ഉച്ചയ്ക്കും രാവിലെയുമായി ക്രമീകരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത് . പരീക്ഷകൾ വിദ്യാർത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗത്തിനിടെ നിർദേശം . പരീക്ഷയെ കുറിച്ചുള്ള ആശങ്കകൾ വിദ്യാർത്ഥികളിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്ന രീതിയും പരിഗണനയിൽ. മാർച്ച് 17 മുതൽ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടത്താനാണ് നിലവിലെ തീരുമാനം . കൊവിഡ് സാഹചര്യം കണക്കിലെടുത്തു ‌ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളിൽ നിന്ന് അഭിപ്രായം തേടും. ക്ലാസ് പരീക്ഷകൾക്ക് പ്രാധാന്യം നൽകുകയും മാതൃകാപരീക്ഷയ്ക്ക് ശേഷം വാർഷിക പരീക്ഷ നടത്തുകയും ചെയ്യും . പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരിൽ എത്രപേർ ഓരോ ദിവസവും എത്തണമെന്ന കാര്യവും സ്‌കൂളുകൾക്ക് ക്രമീകരിക്കാനുള്ള അവസരം നൽകും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ ശുചീകരിക്കാനുള്ള മാർഗവും സ്വീകരിക്കും.


Post Top Ad