വർക്കലയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

വർക്കലയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ

 


വർക്കല ഇടവയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ  മകൻ റസാഖ് പോലീസ് പിടിയിൽ.  അയിരൂർ പൊലീസാണ്  പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ അവിടെ ഉണ്ടെന്ന  വിവരം ലഭിച്ചതിനെ  തുടർന്ന് പൊലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.മൊഴി രേഖപ്പെടുത്തിയതിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ. അതേസമയം, മാതാവിന് ഇയാൾക്കെതിരെ പരാതിയില്ല എന്നത് പൊലീസിനെ ആശയകുഴപ്പത്തിലാക്കുന്നു. മകനെതിരെ മൊഴി നൽകാൻ മാതാവ് തയ്യാറായാൽ മാത്രമേ  കേസുമായി മുന്നോട്ട് പോകാൻ കഴിയൂ. മാതാവ് മൊഴി നൽകിയില്ലെങ്കിൽ പൊലീസ് സ്വമേഥയാ കേസെടുക്കും.


ഒരാഴ്ച മുൻപ് നടന്ന മർദ്ദനത്തിന്റെ വീഡിയോ  ദൃശ്യങ്ങൾ ഇന്നലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മർദ്ദിക്കുന്ന മകൻ റസാക്കിന്റെ ചിത്രങ്ങൾ സഹോദരിയാണ് ക്യാമറയിൽ പകർത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു.


നിലത്തിരിക്കുന്ന അമ്മയെ മകൻ ചവിട്ടുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മകൻ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും റസാഖിനെ കണ്ടെത്താൻ കഴിഞ്ഞില്ല.  തനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 

Post Top Ad