ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ്. ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും ജനിതക മാറ്റം സംഭവിച്ച വൈറസ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത വരുന്നതിന് മുന്‍പും സംസ്ഥാനത്തേക്ക് എത്തിയവരെയും കര്‍ശന നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്സിന് ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും ആരോഗമന്ത്രി.