തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് മികച്ച പോളിംഗ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 10, വ്യാഴാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് മികച്ച പോളിംഗ്


തദ്ദേശ തെരഞ്ഞെടുപ്പ്  രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും  മികച്ച പോളിംഗ്.  വോട്ടെടുപ്പ് തുടങ്ങി  നാലു  മണിക്കൂര്‍ പിന്നിടുമ്പോള്‍30.06 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. വയനാട്ടില്‍ 31.9  ശതമാനവും പാലക്കാട് 29.77  ശതമാനവും തൃശൂരില്‍ 31.45 ശതമാനവും എറണാകുളത്ത്  31.27 ശതമാനവും കോട്ടയത്ത് 26.33 ശതമാനം പോളിംഗും രേഖപ്പെടുത്തിക്കഴിഞ്ഞു.  അഞ്ചു ജില്ലകളിലെയും എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.  രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു. രാവിലെ ഏഴുമണിക്കുതന്നെ വോട്ടിംഗ് ആരംഭിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങളോടെയാണ്  വോട്ടെടുപ്പ് നടക്കുന്നത്.  


Post Top Ad