ആറ്റിങ്ങൽ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ വീട്ടിൽ കയറി യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട്, നെല്ലനാട്, പയ്യേറ്റ് ലക്ഷം വീട്ടിൽ വിനീഷ് (27), മുദാക്കൽ, ചെമ്പൂർ, കളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (22), വെഞ്ഞാറമൂട്, വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണു (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിജയചന്ദ്രൻ എന്നയാളെയാണ് പ്രതികൾ വീട്ടിൽ കയറി വെട്ടിയത്. പോത്തൻകോട് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത വധശ്രമ കേസിലെ പ്രതികളെക്കുറിച്ച് വിവരം നൽകിയതിലുള്ള വിരോധം നിമിത്തമാണ് പ്രതികൾ ആക്രമിച്ചതെന്ന് ആറ്റിങ്ങൽ പോലീസ്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ എസ്.ഷാജി, എസ്.ഐമാരായ എസ്.സനൂജ്, ജോയി, എ.എസ്.ഐമാരായ സലിം, താജുദ്ദീൻ, സി.പി.ഒമാരായ നിതിൻ, സിയാസ്, അജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.