സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകൾ നാളെ ആരംഭിക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 31, വ്യാഴാഴ്‌ച

സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകൾ നാളെ ആരംഭിക്കും


 കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. പത്താംക്ലാസ്, പ്ലസ്ടു കുട്ടികൾക്കാണ് നാളെ ക്ലാസ്സ്‌ ആരംഭിക്കുന്നത്. അമ്പത് ശതമാനം കുട്ടികള്‍ ഒരു ദിവസം സ്കൂളിലെത്തുന്ന രീതിയിലാണ് ക്ലാസ്സുകളുടെ ക്രമീകരണം.  കൊവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ തുടരുന്നുണ്ടെങ്കിലും പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ല. ജനുവരി ആദ്യവാരത്തോടെ കോളേജുതല ക്ലാസുകള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും ആരംഭിക്കാമെന്നും എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Post Top Ad