സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഇവയാണ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 4, വെള്ളിയാഴ്‌ച

സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഇവയാണ്


 തദ്ദേശ സ്വയം ഭരണ  തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ  ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് , പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ     നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. സമ്മതിദായകർ  പോളിംഗ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ലിസ്റ്റിലുള്ളവയിൽ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad