തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ സർവീസുകൾ പുനരാരംഭിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 15, ചൊവ്വാഴ്ച

തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ സർവീസുകൾ പുനരാരംഭിച്ചു

 


ലോക്ഡൗണിനെ തുടർന്ന്  സർവീസ് നിർത്തിയ തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി ട്രെയിൻ സർവീസ് ഇന്നുമുതൽ ആരംഭിക്കും. 06342 തിരുവനന്തപുരം-ഗുരുവായൂര്‍ ട്രെയിന്‍ ഇന്ന് (ഡിസംബർ 15 ) മുതലും മടക്ക ട്രെയിന്‍ നാളെ (ഡിസംബർ 16 ) മുതലും സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു.  തിരുവനന്തപുരം- മംഗളൂരു ട്രെയിന്‍ ബുധനാഴ്ച മുതല്‍ കണ്ണൂര്‍ എക്‌സ്പ്രസിന്റെ സമയമായ രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഡിസംബർ 19 - നാണ് തിരികെയുള്ള സർവീസ്. 


തിരുവനന്തപുരം- മധുര ട്രെയിന്‍ സർവീസ് ഈ മാസം 23 ന് ആരംഭിക്കും. ഡിസംബർ  24  നാണ്  തിരികെ സര്‍വീസ്.  തിരുവനന്തപുരം- എറണാകുളം ജംഗ്ഷന്‍ ട്രെയിന്‍ വഞ്ചിനാടിന്റെ സമയത്ത് ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ ട്രെയിനും ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
Post Top Ad