ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ വരും ദിവസങ്ങളിൽ ശബരിമല ദർശനത്തിന് പ്രതി ദിന തീർഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തിൽ നിന്നും രണ്ടായിരമായാണ് ഉയർത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം ഭക്തന്മാർ പ്രവേശിച്ചിരുന്ന സ്ഥാനത്ത് തുടർന്നുള്ള ദിവസങ്ങളിൽ നാലായിരം പേർക്ക് ദർശനം നടത്താം. വെർച്വൽ ക്യൂ സംവിധാനം ഉപയോഗിച്ച് കൂടുതൽ ഭക്തർക്ക് ദർശനം നടത്താം. ഇന്ന് (ബുധനാഴ്ച) മുതൽ വെർച്ച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനം കൈക്കൊണ്ടത്. തീർഥാടകർക്ക് നേരിട്ട് നെയ്യഭിഷേകത്തിനുള്ള അനുമതി തുടർന്നും ഇല്ല.