വർക്കല ചെറുന്നിയൂർ ധർമശാസ്താ ക്ഷേത്രത്തിലെ വിഗ്രഹ മോഷ്ടാവ് പിടിയിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

വർക്കല ചെറുന്നിയൂർ ധർമശാസ്താ ക്ഷേത്രത്തിലെ വിഗ്രഹ മോഷ്ടാവ് പിടിയിൽ

 


വർക്കല ചെറുന്നിയൂർ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസിലെ  പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ മേലേവെട്ടൂർ, അയന്തി,പുതുവൽ വീട്ടിൽ രാജേന്ദ്രന്റെ മകൻ വിഷ്ണു (24) ആണ് പിടിയിലായത്.  2020 ഒക്ടോബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ചിനു പുലർച്ചെ  ചെറുന്നിയൂർ ശ്രീ ധർമ ശാസ്താ ക്ഷേത്ര ശ്രീ കോവിലിന്റെ  വാതിൽ പൂട്ട് തകർത്താണ്  വിഗ്രഹം മോഷ്ടിച്ചത്. അന്നേ ദിവസം  അയന്തി വലിയ മേലതിൽ ക്ഷേത്രം, കുരയ്ക്കണ്ണി വലിയവീട്ടിൽ ക്ഷേത്രം, ചെറുന്നിയൂർ ശ്രീ ധർമ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണ ശ്രമം നടത്തുകയും ചെയ്തു.  


പഴയ ഒരു മോഷണ കേസിലെ  പ്രതിയുടെ ഫിംഗർ പ്രിന്റ് പതിഞ്ഞത് രഹസ്യാന്വേഷണ വിഭാഗം വർക്കല പോലീസിന് കൈമാറിയതിനെ  തുടർന്നുള്ള  അന്വേഷണത്തിനൊടുവിലാണ്  പ്രതിയെ  വർക്കല പോലീസ്  അറസ്റ്റ് ചെയ്തത്. വർക്കല പോലീസ് എസ്.എച്ച്.ഒ ഗോപകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ചന്ദ്രബാബു, ഷംസുദ്ധീൻ കുഞ്ഞ്, എ.എസ്.ഐ ജയപ്രസാദ്, സി.പി.ഒ ആജീസ് എന്നിവരുടെ സംഘം ആണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad