നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 3, വ്യാഴാഴ്‌ച

നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

                                                                     

നെടുമങ്ങാട് പനവൂർ മാങ്കുഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ട  നിലയിൽ കണ്ടെത്തി.  മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ്  കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ്  കൊന്ന് കുഴിച്ചിട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.   രാവിലെ മുതൽ വിജിയെ കാണ്മാനില്ല. ടെക്സ്റൈൽസിലെ ജീവനക്കാരിയാണ്  വിജി. ഇവരുടെ ഭർത്താവ് അഞ്ച് വർഷം മുമ്പ് ഉപേക്ഷിച്ച് പോയതായാണ് നാട്ടുകാർ പറയുന്നത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad