ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള നിരക്ക് വർധിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള നിരക്ക് വർധിപ്പിച്ചു


ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള നിരക്ക്  വർധിപ്പിച്ചു.  500 രൂപയിൽ നിന്നും 1000  രൂപയാക്കിയാണ് നിരക്ക് വർധിപ്പിച്ചത്.   ഇതിനു പുറമെ  കാർഡിനുള്ള തുകയും സർവീസ് നിരക്കും അടക്കം 260 രൂപ രൂപയും ഈടാക്കും. ഫലത്തിൽ ഇനി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കണമെങ്കിൽ  1260 രൂപ നൽകണം.  സർക്കാർ നേരത്തെ   ഫാൻസി നമ്പറുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള  ഉത്തരവിറക്കിയിരുന്നു. എന്നാൽ  സ്മാർട്ട് കാർഡിനായി അപേക്ഷകരിൽ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാർഡാണ് നൽകുന്നത്.   സ്മാർട്ട് കാർഡിൽ ലൈസൻസ്  നൽകാൻ കേന്ദ്രീകൃത അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനമായെങ്കിലും  ഇതുവരെയും ഫലം കണ്ടില്ല.  2021 ആദ്യത്തോടെ  സ്മാർട്ട് കാർഡ‍ിലെ ലൈസൻസ് ലഭിക്കുമെന്ന്  പ്രതീക്ഷിക്കാമെന്നാണ് അധിക‌ൃതർ പറയുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad