ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തികോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ  ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.  ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള സ്റ്റേജ് ഷോകൾക്കും  വിലക്കേർപ്പെടുത്തി.  ഉത്സവങ്ങൾ നടത്തുന്നത് സംബന്ധിച്ച് തിരുവിതാംകൂർ ബോർഡ്  പുതിയ  നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 

  ഉത്സവ ചടങ്ങുകൾ ആചാരപരമായ ചടങ്ങുകൾ മാത്രമായി ചുരുക്കേണ്ടതാണ്.

•  നാലമ്പലത്തിനകത്ത് സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു    വരുത്തണം. ഒരേ സമയം 50 ആളുകളിൽ കൂടുതൽ ഉണ്ടാകുവാനും പാടില്ല.

•  ഉത്സവാഘോഷങ്ങളിൽ സ്റ്റേജ് ഷോകളും സമ്മേളനങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

•  ക്ഷേത്ര പരിസരത്തിൽ യാതൊരു കാരണവശാലും ആൾതിരക്ക് ഉണ്ടാകുവാൻ അനുവദിക്കുന്നതല്ല.

•  ക്ഷേത്രക്കുളങ്ങളിൽ കുളിക്കുവാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല.

•  ഉത്സവങ്ങൾക്കായി സ്പെഷ്യൽ ഡ്യട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന  ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കേണ്ടതാണ്. അപ്രകാരം നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ബന്ധപ്പെട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാർ പരിശോധന നടത്തി അധികം ജീവനക്കാരെ നിയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

•  എല്ലാ ജീവനക്കാരും മാസ്ക്, കയ്യുറ, ഫേസ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.

•  ശ്രീകോവിലിൽ നിന്ന് നേരിട്ട് പ്രസാദം നൽകുവാൻ പാടില്ല , ജീവനക്കാർക്കും ഭക്ത ജനങ്ങൾക്കും കൈ കഴുകുവാനുളള സൗകര്യം ഒരുക്കേണ്ടതാണ്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad