കിഴുവിലത്ത് തപാൽ ബാലറ്റുകൾ നഷ്ടപ്പെട്ട സംഭവം ; യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതിയിലേക്ക് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 14, തിങ്കളാഴ്‌ച

കിഴുവിലത്ത് തപാൽ ബാലറ്റുകൾ നഷ്ടപ്പെട്ട സംഭവം ; യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതിയിലേക്ക്

 
കിഴുവിലം പഞ്ചായത്തിലെ  അഞ്ചാം വാർഡിൽ  വിതരണത്തിനെത്തിച്ച തപാൽ ബാലറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പോസ്റ്റ് ഓഫീസ്  അധികൃതരുടെ ഗുരുതര വീഴ്ച.   ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ്  പത്ത് തപാൽ ബാലറ്റുകൾ  വിതരണത്തിനിടെ പോസ്റ്റ് വുമണിന്റെ വാഹനത്തിൽ നിന്നും  നഷ്ടപ്പെട്ടത്. പോസ്റ്റൽ ബാലറ്റ്  വിതരണത്തിനിടെ  ഒരെണ്ണം മേൽവിലാസക്കാരന്റെ വീട്ടിലെത്തി വിതരണം ചെയ്തു. മടങ്ങിയെത്തി അൽപദൂരം സഞ്ചരിച്ചപ്പോഴാണ് വാഹനത്തിൽ സൂക്ഷിച്ച ബാലറ്റുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.  എന്നാൽ പോസ്റ്റൽ ബാലറ്റുകൾ  നഷ്ടപ്പെട്ട വിവരം കിഴുവിലം പോസ്റ്റ് ഓഫീസിൽ  നിന്നും മേലധികാരികളെ അറിയിക്കുന്നത് രാത്രിയാണ്.  മേലധികാരികളുടെ നിർദേശം അനുസരിച്ച് പിറ്റേ ദിവസമാണ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്.  തപാൽ ഉരുപ്പടികൾ നഷ്ടപ്പെട്ട വിവരം കൃത്യ സമയത്ത് മേലധികാരികളെ അറിയിക്കാൻ  പോസ്റ്റ് ഓഫീസ് അധികൃതർ തയ്യാറായില്ല. ഈ  വിവരം വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തേക്കും. 


കിഴുവിലം പഞ്ചായത്തിൽ വോട്ടുള്ള അഞ്ചു പേരുടെയും മറ്റിടങ്ങളിൽ വോട്ടുള്ള കിഴുവിലത്ത് താമസിക്കുന്ന അഞ്ചു പേരുടെയും ബാലറ്റുകളാണ് നഷ്ടപ്പെട്ടത്.   നഷ്ടപ്പെട്ട ബാലറ്റുകൾ റദ്ദ് ചെയ്ത ശേഷം പകരം ബാലറ്റുകൾ വിതരണം ചെയ്യുമെന്നാണ്  അറിയിച്ചിരുന്നതെങ്കിലും ഇന്നലെയും  നഷ്ടപ്പെട്ട തപാൽ ബാലറ്റുകൾക്ക് പകരം ബാലറ്റുകൾ വിതരണം ചെയ്തിട്ടുമില്ല.  ബാലറ്റുകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച്  ഇതുവരെയും അറിയിപ്പുകൾ ലഭ്യമായിട്ടില്ലെന്ന്   തഹസിൽദാർ ആർ.മനോജ് അറിയിച്ചു. തപാൽ ബാലറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതിയെ സമീപിക്കും.  യു ഡി എഫിനു വേണ്ടി  റിട്ടയേർഡ് ജില്ലാ ജഡ്ജി രാധാകൃഷ്ണൻ ഹൈക്കോടതിയിൽ ഹാജരാകും. 
Post Top Ad