ജയിലിലെ ചോദ്യം ചെയ്യലിന്റെ വീഡിയോ പകർത്തണം ; ഡി ജി പി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

ജയിലിലെ ചോദ്യം ചെയ്യലിന്റെ വീഡിയോ പകർത്തണം ; ഡി ജി പി


ജയിലിനുള്ളിൽ വച്ച്  പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ചോദ്യം ചെയ്യലിന്റെ വീഡിയോ 18 മാസം സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. 


പൊലീസിനും കേന്ദ്ര ഏജൻസികൾക്കും ഈ ഉത്തരവ് ബാധകമാണെന്നും വീഡിയോ പകർത്താൻ സൗകര്യമില്ലാതെ വരുന്ന എജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട് . ഇക്കാര്യം ഉറപ്പു വരുത്തേണ്ടത് ജയിൽ സൂപ്രണ്ടുമാരുടെ ചുമതലയാണ്. 


അതിനിടെ  കേന്ദ്ര ഏജൻസികളെ വിമർശിച്ചുള്ള ശബ്ദരേഖക്ക് പിന്നിൽ പൊലീസാണെന്ന് സ്വപ്ന മൊഴി നൽകി. വനിതാ പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് മറ്റൊരു  പൊലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്ത് വന്നതെന്നാണ് എൻഫോഴ്മെൻറിനും ക്രൈം ബ്രാഞ്ചിനും സ്വപ്ന നൽകിയ മൊഴി.  

Post Top Ad