പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു


‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലെ  മുന്‍തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭത്തിന് തിരക്കഥ ഒരുക്കുന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയുടെ തിരക്കഥകൃത്തായ ഡിനോയ് പൗലോസാണ്‌ .മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിനായി ചെല്ലാനം, വൈപ്പിന്‍, വരാപ്പുഴ, പറവൂര്‍ പ്രദേശവാസികള്‍ ആയ യുവാക്കളെയും(23-27) പുരുഷന്മാരെയും (40-55)ആണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി, ഫോണ്‍ നമ്പര്‍- 7736271698, ഇ-മെയില്‍: marikarfilimscastingcall@gmail.com  . താത്പര്യമുള്ളവര്‍ ഒരു മിനിറ്റ് പെര്‍ഫോമന്‍സ് വിഡിയോയും മൂന്ന് ഫോട്ടോയും അയക്കുക.  

Post Top Ad