പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എസ് സീതാരാമൻ (74) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ വീട്ടിൽ കുഴഞ്ഞുവീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലടി ശ്രീശങ്കര കോളേജിലെയും ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയിലേയും മുന്‍ അധ്യാപകനായിരുന്നു. പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ സ്ഥാപകനും 20 വര്‍ഷത്തോളം സെക്രട്ടറിയുമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. തീരദേശ പരിപാലന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. എസ്. സീതാരാമന് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ആലുവയില്‍ ടൂറിസം വകുപ്പിന്റെ ഹോട്ടല്‍ ക്ലബ് 9 പൊളിച്ചു നീക്കിയത്.