കണിയാപുരം ചാന്നാങ്കരയിലെ സ്വർണ്ണപണി കടയിൽ കവർച്ച - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

കണിയാപുരം ചാന്നാങ്കരയിലെ സ്വർണ്ണപണി കടയിൽ കവർച്ച

 


കണിയാപുരം ചാന്നാങ്കരയിൽ  ഇന്നലെ രാത്രി സ്വർണ്ണപണി കടയിൽ നിന്നും അഞ്ചുപവന്റെ ആഭരണങ്ങൾ കവർച്ച ചെയ്തു. കണിയാപുരം പള്ളിനടയ്ക്ക് സമീപം ചാന്നാങ്കര റോഡരുകിൽ വീടിനോട് ചേർന്നുള്ള സുരേഷിന്റെ സി.എം ഗോൾഡ് വർക്‌സിലാണ് ഇന്നലെ കവർച്ച നടന്നത്. രാത്രിയിൽ സ്വർണ്ണപണി കടയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കവർച്ച നടത്തിയത്. 


വെള്ള ഇന്നോവ കാറിൽ കഠിനംകുളം ഭാഗത്തു നിന്നെത്തിയ മോഷ്ടാക്കൾ കടയ്ക്ക് മുന്നിൽ കാർ നിർത്തിയ ശേഷം കൊടിവാളുമായി തുറന്നിരുന്ന കടയ്കുള്ളിൽ കടന്നു.  ഈ സമയത്ത് വീട്ടുകാർ ടിവിക്ക് മുന്നിലായിരുന്നു. മോഷ്ടാക്കൾ ആദ്യം സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ചില്ലിട്ട അലമാര വാളുകൊണ്ട് വെട്ടിപൊളിക്കുകയും  ശബ്ദം കേട്ടെത്തിയ  സുരേഷിന്റെ ഭാര്യയെ അക്രമി സംഘം  കൈയിൽ കരുതിയിരുന്ന  ബോംബുകൾ  സമീപത്തെ മതിലിലും  കടയ്ക്ക് മുന്നിലും എറിഞ്ഞ് പൊട്ടിച്ച് അവരെ ഓടിച്ചുവിടുകയായിരുന്നു.  തുടർന്ന് മോഷ്ടാക്കൾ കൈയിൽ കിട്ടിയ അഞ്ചുപവൻ സ്വർണ്ണം കൈക്കാലാക്കി കാറിൽ കയറി രക്ഷപ്പെട്ടു. പള്ളിനട ഭാഗത്തേക്ക് പോയ ഇവരെ പിന്നീട് കണ്ടെത്താനായില്ല. മോഷ്ടാക്കൾ കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നതായും വീട്ടുകാർ പറഞ്ഞു.  ഇവർ വന്ന കാറിന്റെ നമ്പർ പ്ളേറ്റ്  മറച്ചിരുന്നു.  


മുപ്പതുവർഷത്തിലേറെയായി  പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ  ഇത് ആദ്യത്തെ സംഭവമാണെന്ന്  കടയുടയായ സുരേഷ്  പറഞ്ഞു. കഠിനംകുളം പൊലീസും ഡിവൈ.എസ്,​പിയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.  ഈ കടയെ കുറിച്ച് വ്യക്തമായി അറിയാവുന്നവർ മോഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടാവാമെന്ന് പൊലീസിന്റെ നിഗമനം.  കഠിനംകുളം പൊലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു.  അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad