കല്ലമ്പലത്ത് മാതാവിന് നേരെ കൊലപാതക ശ്രമം മകൻ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 29, ചൊവ്വാഴ്ച

കല്ലമ്പലത്ത് മാതാവിന് നേരെ കൊലപാതക ശ്രമം മകൻ അറസ്റ്റിൽ

 


ആറ്റിങ്ങൽ കല്ലമ്പലത്ത്  മാതാവിനെ പിന്നിൽ നിന്ന്  കുത്തി പരിക്കേൽപ്പിച്ചശേഷം ഒളിവിൽ പോയ  പ്രതിയെ  കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂർ തോക്കാല സജി നിവാസിൽ ഷാജി (38) യാണ്  അറസ്റ്റിലായത്. മദ്യപാനിയായ ഷാജി സ്ഥിരം മദ്യപിച്ചെത്തി വീട്ടുകാരെയും അയൽവാസികളെയും  ശല്യം ചെയ്യുക  പതിവായിരുന്നു. ഷാജിയുടെ   മാതാവ് പുഷ്പവല്ലി (69) ഇതിനെ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. ഈ  വിരോധമാണ് കൊലപാതക ശ്രമത്തിൽ  കലാശിച്ചത്. 

സംഭവം നടന്ന ദിവസം  പുഷ്പവല്ലി കിണറ്റിൽ നിന്ന് വെള്ളം കോരവെ പിറകിലൂടെ കത്തിയുമായി  എത്തിയ പ്രതി  മുതുകിൽ കത്തി കുത്തിയിറക്കുകയായിരുന്നു. നിലവിളികേട്ട്  ഓടിക്കൂടിയ നാട്ടുകാർ പുഷ്പവല്ലിയെ ആശുപത്രിയിൽ എത്തിക്കാൻ  ശ്രമിച്ചെങ്കിലും അക്രമാസക്തനായ  പ്രതി അനുവദിച്ചില്ല. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  സംഭവ സ്ഥലത്തെത്തിയ  പൊലീസ് സംഘമാണ് പുഷ്പവല്ലിയെ ആശുപത്രിയിൽ എത്തിച്ചത്. പോലീസിനെ കണ്ട  പ്രതി വീടിനുള്ളിൽ കയറി വാതിലടയ്ക്കുകയും ഓടിളക്കി വീട്ടിൽ നിന്നിറങ്ങി മരത്തിലൂടെ ഊർന്ന് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ഈ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതി സ്ഥലത്തെത്തിയതായി ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ  പ്രതിയെ കല്ലമ്പലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

കല്ലമ്പലം പൊലീസ് എസ്.എച്ച്.ഒ ഐ. ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐ വി. ഗംഗാപ്രസാദ്, ആർ.എസ്. അനിൽ, ജി.എസ്.ഐ സനിൽ കുമാർ, ജി.എ.എസ്.ഐ സുനിൽ, ഷാൻ, ഡബ്ല്യൂ സി.പി.ഒ സുരജ എന്നിവരുടെ സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. 

Post Top Ad