ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 5, ശനിയാഴ്‌ച

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ  വെള്ളിയാഴ്ച രാവിലെ ആരംഭിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം  ആറ് മണിയോടെ അവസാനിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെയും കിഴുവിലം , ചിറയിൻകീഴ് , മുദാക്കൽ ജില്ലാ ഡിവിഷനുകളിലെയും മുദാക്കൽ , കിഴുവിലം , ചിറയിൻകീഴ് , വക്കം, അഞ്ചുതെങ്ങ് , കടക്കാവൂർ പഞ്ചായത്തുകളിലെയും വോട്ടിങ് യന്ത്രങ്ങളാണ് ആറ്റിങ്ങൽ ബോയ്സ് സ്കൂളിൽ സൂക്ഷിക്കുന്നത്. സ്കൂളിൽ പൊലീസ് കാവലോടെ  ബാലറ്റുകൾ പതിപ്പിച്ച വോട്ടിങ് യന്ത്രങ്ങൾ  സ്കൂളിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നു. റിട്ടേണിങ് ഓഫിസറായ ലാൻഡ് റവന്യു അസിസിറ്റന്റ് കമ്മീഷണർ  ദേവപ്രസാദിന്റെ മേൽനോട്ടത്തിലാണ് വോട്ടിങ് യന്ത്രങ്ങൾ സജ്ജമാക്കിയത്. ആറ്റിങ്ങൽ നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങൾ ഇന്ന് രാവിലെ സജ്ജമാക്കും .തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങൾ ഏറ്റുവാങ്ങി പോളിങ് ബൂത്തുകളിലേക്ക് എത്തിക്കും. 


Post Top Ad