എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ മാറ്റമില്ല - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ മാറ്റമില്ല


പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ക്യു.ഐ.പി യോഗത്തിൽ ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മുടക്കമില്ലാതെ നടത്തും എന്ന് തീരുമാനിച്ചു . എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ സംബന്ധമായ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. രണ്ട് ഭാഗങ്ങളായാണ് എല്‍.എസ്.എസ്./ യു.എസ്.എസ്. പരീക്ഷ നടത്തുന്നത്. 80 മാര്‍ക്കിലാണ് എല്‍.എസ്.എസ്. പരീക്ഷ. 48 മാര്‍ക്ക് നേടുന്നവരാണ് സ്‌കോളര്‍ഷിപ്പിന് അർഹരാകുന്നത് . യു.എസ്.എസ്. പരീക്ഷ 90 മാര്‍ക്കിനാണ്. 70 ശതമാനം സ്‌കോര്‍ ചെയ്താല്‍ സ്‌കോളര്‍ഷിപ്പ് അർഹരാകും.സംസ്ഥാന സിലബസില്‍ നാലാംക്ലാസില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനാണ് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad