ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ തിരികെ നൽകണം ; ഹൈക്കോടതി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ തിരികെ നൽകണം ; ഹൈക്കോടതി

 


ഗുരുവായൂർ ദേവസ്വം ബോർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകിയ  പത്ത് കോടി രൂപ ദേവസ്വത്തിന് തിരിച്ച് നൽകണമെന്ന് ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം ബോർഡ് പണം നൽകിയത് നിയമ വിരുദ്ധമാണെന്നും   ദേവസ്വം ആക്ട് പ്രകാരം മറ്റ് കാര്യങ്ങളാക്കായി ബോർഡിന്റെ പണം ചെലവഴിക്കാൻ പാടില്ലെന്നും  ഹൈക്കോടതി ചൂണ്ടിക്കാട്ടി.


ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന  നല്‍കാനുള്ള തീരുമാനം നിയമ വിരുദ്ധവും സ്വേഛാപരവുമാണെന്നു ചൂണ്ടികാട്ടി ഹിന്ദു ഐക്യ വേദി അടക്കം നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കാൻ മാത്രമാണ്  ദേവസ്വം ബോര്‍ഡിന്റെ ചുമതലയെന്നും ദേവസ്വം നിയമത്തിന് പരിധിക്കുള്ളില്‍ നിന്നു മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകുവെന്നും ഹൈക്കോടതി വ്യക്തമാക്കി.  ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉൾപ്പെടുന്ന കാര്യമല്ല. ദേവസ്വം ബോർഡിന്റെ പ്രവർത്തന കാര്യങ്ങളിൽ നിർദേശം  നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ  പരിശോധനക്ക് ശേഷം  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയ തുക എങ്ങനെ തിരികെ ഈടാക്കാമെന്ന് നിർദ്ദേശിക്കും


Post Top Ad