എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ കേന്ദ്ര നിർദ്ദേശം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ കേന്ദ്ര നിർദ്ദേശം


 എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.  സി.ബി.എസ്.ഇ ഇതിനകം 30 സിലബസ് കുറച്ചിട്ടുണ്ട്. സി.ബി.എസ്.ഇ ബോര്‍ഡിന്റെതടക്കം സിലബസില്‍ ഇനിയും കുറവ് വരുത്താനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ആണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം

 സിലബസില്‍ കുറവ് വരുത്താനുള്ള നിർദ്ദേശം   സംസ്ഥാന സർക്കാരുകൾക്കും   വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടുണ്ട്. സിലബസില്‍  എത്ര കുറവ് വരുത്തണം എന്നത് സി.ബി.എസ്.ഇയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരുമാനിക്കാം. 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും വിവരം.



Post Top Ad