സെറ്റ് പരീക്ഷ ; അഡ്മിറ്റ് കാർഡ് പ്രസി​ദ്ധീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

സെറ്റ് പരീക്ഷ ; അഡ്മിറ്റ് കാർഡ് പ്രസി​ദ്ധീകരിച്ചു


സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയാണിത് .  അതത് ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ ജനുവരി  10  നു പരീക്ഷ നടത്തും. അപേക്ഷ നൽകിയിട്ടുള്ളവർക്ക് അഡ്മിറ്റ്‌ കാർഡ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികൾക്ക് പരീക്ഷ എഴുതുവാൻ സാധിക്കുന്നതല്ല . 2 പേപ്പറുകളായാണ് പരീക്ഷ നടക്കുക. പരീക്ഷയുടെ  ഉത്തരസൂചിക എൽ.ബി.എസ് വെബ്സൈറ്റിൽ  പ്രസിദ്ധീകരിക്കും. ഉത്തരസൂചികയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും തർക്കങ്ങൾക്കും   അഞ്ചുദിവസത്തിനകം പരാതി നൽകാം .

  

Post Top Ad