ജനങ്ങൾ യാത്രാദുരിതത്തിൽ ; മുതലപ്പൊഴി വരെ ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 11, വെള്ളിയാഴ്‌ച

ജനങ്ങൾ യാത്രാദുരിതത്തിൽ ; മുതലപ്പൊഴി വരെ ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

 
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തലാക്കിയ  കെ.എസ്.ആർ.ടി.സി  ബസ്  സർവ്വീസ് പെരുമാതുറ   മുതലപ്പൊഴി വരെ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണിയാപുരം ഡിപ്പോയിൽ നിന്നും പെരുമാതുറ   മുതലപ്പൊഴി വരെ സർവ്വീസ് നടത്തിയിരുന്ന സർവ്വീസുകൾ  ലോക്ക്ഡൗണിനെ തുടർന്ന്  പെരുമാതുറ ജംഗ്ഷൻ വരെയാക്കി.  ബസ്  സർവ്വീസ് നിർത്തലാക്കിയത് ജനങ്ങളെ യാത്രാദുരിതത്തിലാക്കി. 

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയത്തോടെ സൂര്യ അസ്തമയം കാണുന്നതിനും മറ്റുമായി പെരുമാതുറ മുതലപ്പൊഴിയിലേക്ക് വീണ്ടും സഞ്ചാരികളെ അനുവദിച്ച് തുടങ്ങിയിരുന്നു.   എന്നാൽ സഞ്ചാരികൾ ഒന്നര കിലോമീറ്റർ അകലെ പെരുമാതുറ ജംഗ്ഷനിൽ ബസ് ഇറങ്ങി മറ്റ്  വാഹനങ്ങളെ ആശ്രയിച്ചാണ് ഇപ്പോൾ മുതാലപ്പൊഴിയിൽ എത്തുന്നത്. കൂടാതെ ഇവിടത്തെ പ്രദേശവാസികൾക്കും തൊഴിൽ തേടിയും മറ്റു ആവശ്യങ്ങൾക്കുമായി പോകുന്നതിനും വരുന്നതിനും ഏറേ പ്രയാസം അനുഭവിക്കുകയാണ്. രാത്രിയായാൽ വാഹനം കിട്ടുന്നതിനും  പ്രയാസമാണ്. യാത്രക്കാരുടെ ആവശ്യപ്രകാരം പെരുമാതുറ മുതലപ്പൊഴി വരെ സർവ്വീസ്  പുനരാരംഭിക്കണമെന്ന ആവശ്യപ്പെട്ട്  നവംബർ മാസം കെ.എസ്.ആർ.ടി.സിക്ക് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അധികൃതർ കത്ത് നൽകി. എന്നാൽ ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല. 

Post Top Ad