ഇന്ന് വൈകുന്നേരം ആറു മണി മുതൽ ശബരിമല വെര്‍ച്വല്‍ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്താം. - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

ഇന്ന് വൈകുന്നേരം ആറു മണി മുതൽ ശബരിമല വെര്‍ച്വല്‍ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്താം.


ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ബുക്കിംഗ്. 31ാം തിയതി മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍/ ആര്‍ടി ലാമ്പ് /എക്‌സ്പ്രസ്സ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.


മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 30ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 31ന് പുലര്‍ച്ചെ മുതലേ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ.കൊവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്.ജനുവരി 20ന് ശബരിമല അടയ്ക്കും. 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad