കർഷകരുടെ കണ്ണുനീരിന് വിലകൽപ്പിക്കണം: രാധാകൃഷ്ണൻ കുന്നുംപുറം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 13, ഞായറാഴ്‌ച

കർഷകരുടെ കണ്ണുനീരിന് വിലകൽപ്പിക്കണം: രാധാകൃഷ്ണൻ കുന്നുംപുറം
    ഇന്ത്യയിലെ കാർഷിക സംസ്ക്കാരത്തെ നിലനിർത്തേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്ന് കവി രാധാകൃഷ്ണൻകുന്നുംപുറംഅഭിപ്രായപ്പെട്ടു.

മംഗലപുരം ഏര്യാ മഹല്ല് കോ-ഓഡിനേഷൻ കമ്മിറ്റി

സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൃഷി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്. അതിന് തകർച്ച സംഭവിച്ചാൽ രാജ്യത്തിന്റെ നട്ടെല്ലു തകരും. തലമുറകളായി മണ്ണിനെ ആശ്രയിച്ചു കഴിയുന്ന കർഷകന്റെ കണ്ണീരിന് വിലകൽപ്പിക്കാതിരുന്നാൽ നമ്മുടെ സാമൂഹ്യ ജീവിതത്തിന് വലിയ മുറിവുകളുണ്ടാകും.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യൻ കർഷകർ ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതി ജയിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

            മംഗലപുരം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർ കർഷക ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലക്കാർഡുകളുയത്തി ദേശീയപാതയുടെ ഇരുവശങ്ങളിലായാണ് പരിപാടിയിൽ പങ്കെടുത്തവർ അണിനിരന്നത്.

Post Top Ad