സംസഥാനത്ത് പത്ത്, പ്ലസ്ടു ക്‌ളാസ്സുകളിലെ പൊതു പരീക്ഷ നടത്തിപ്പിൽ ഇന്ന് തീരുമാനം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

സംസഥാനത്ത് പത്ത്, പ്ലസ്ടു ക്‌ളാസ്സുകളിലെ പൊതു പരീക്ഷ നടത്തിപ്പിൽ ഇന്ന് തീരുമാനംസംസ്ഥാനത്ത്  പത്ത്,  പ്ലസ്ടു  ക്‌ളാസ്സുകളിലെ  പരീക്ഷാ നടത്തിപ്പും  സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. പത്ത്,  പ്ലസ്ടു  ക്‌ളാസ്സുകളിലെ പരീക്ഷാ നടത്തിപ്പിൽ  ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.  വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും  ഇന്നത്തെ  യോഗത്തില്‍ പങ്കെടുക്കും.  കോവിഡ് പശ്ചാത്തലത്തിൽ   ജനുവരിയോടെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്. ഒന്‍പതു വരെയും പതിനൊന്നും ക്‌ളാസ്സുകളിലെ സ്കൂൾ തുറക്കുന്ന കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യില്ല. 


ഇന്ന്  (ഡിസംബർ 17 ) മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അന്‍പത് ശതമാനം അധ്യാപകരോട് സ്‌കൂളിലേക്കെത്താന്‍ വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താനും താഴെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നുമാണ്  ഇതുവരെയുള്ള ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താഴെയുള്ള ക്ലാസുകള്‍ കൂടി തുടങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്.  അതേസമയം അക്കാദമിക് വര്‍ഷം ക്ലാസുകള്‍ പൂര്‍ണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടപ്പിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad