അഭയ കേസ് ; ശിക്ഷാ വിധി നാളെ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

അഭയ കേസ് ; ശിക്ഷാ വിധി നാളെ


അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതി.ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. വിധിക്ക് പിന്നാലെ താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു ഫാ.തോമസ് എം.കോട്ടൂര്‍ .ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നായിരുന്നു ഫാദര്‍ കോട്ടൂരിന്‍റെ പ്രതികരണം. കോടതി വിധിയോട് പ്രതികരിക്കാൻ സിസ്റ്റര്‍ സെഫി തയ്യാറായില്ല. വിധി കേട്ട സെഫി പൊട്ടിക്കരയുകയുണ്ടായി. പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉണ്ടെന്ന് കോടതി പറഞ്ഞു. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. കൊലക്കുറ്റം തെളിഞ്ഞതായും കോടതി വ്യക്തമാക്കി.പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad