കാർ നിയന്ത്രണം വിട്ട് മരക്കുറ്റിയിൽ ഇടിച്ച് അപകടം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

കാർ നിയന്ത്രണം വിട്ട് മരക്കുറ്റിയിൽ ഇടിച്ച് അപകടം

 


പെരുമാതുറ വലിയപള്ളിക്ക് സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെ ഓടികൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മരക്കുറ്റിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞു.ദിവസങ്ങൾക്ക് മുൻപ് ഷോറൂമിൽ നിന്നും ഇറക്കിയ പുതിയ കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെയും കഠിനംകുളം പോലീസിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത് . കാറിലുണ്ടായിരുന്ന നാലംഗകുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുതലപ്പൊഴി ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പെരുമാതുറ വലിയപള്ളിക്ക് സമീപം റോഡിനരിക്കിൽ നിന്ന മരക്കുറ്റിയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad