നവോദയ റസിസൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരസ്ക്കാര വിതരണവും സ്ഥാനാർത്ഥി സംഗമവും സംഘടിപ്പിച്ചു. - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 9, ബുധനാഴ്‌ച

നവോദയ റസിസൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരസ്ക്കാര വിതരണവും സ്ഥാനാർത്ഥി സംഗമവും സംഘടിപ്പിച്ചു.

 


കൊടുമൺ നവോദയ റസിസൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  പുരസ്ക്കാര വിതരണവും സ്ഥാനാർത്ഥി സംഗമവും സംഘടിപ്പിച്ചു. യോഗത്തിന്റെ ഉദ്ഘാടനം  കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ വർഷത്തെ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പുരസ്ക്കാരങ്ങൾ നൽകി. ഇതിനോടനുബന്ധിച്ചു നടന്ന സ്ഥാനാർത്ഥി സംഗമത്തിൽ വിവിധ മുന്നണി സ്ഥാനാർത്ഥികളായ രാധാകൃഷ്ണൻ, ശിവകുമാർ, ജി. തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. റസിഡൻസ് അസോസിയേഷന്റെ മെമ്മോറാൻഡം  അസോസിയേഷൻ വൈസ്പ്രസിഡന്റ് ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥികൾക്ക് കൈമാറി.  പ്രസിഡൻറ് ടി.പി.രഞ്ജുഷ അധ്യക്ഷയായ ചടങ്ങിൽ  സെക്രട്ടറി ശ്രീലേഖ സ്വാഗതം പറഞ്ഞു. ജോയിൻറ് സെക്രട്ടറി  വേണു നന്ദി രേഖപ്പെടുത്തി. 

  

Post Top Ad